KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറിടിച്ച് ഓട്ടോറിക്ഷ തോട്ടിൽ വീണു; രണ്ടുപേർക്ക് പരിക്ക്

എലിക്കുളം: പി.പി.റോഡിൽ എലിക്കുളം മടുക്കക്കുന്ന് ഭാഗത്ത് ശബരിമല തീർഥാടകരുടെ കാറിടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് പതിച്ചു. ശനിയാഴ്ച വൈകീട്ട് ആറിനാണ് അപകടം നടന്നത്. ഓട്ടോയാത്രക്കാരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി(64), പനമറ്റം കൊല്ലംകുന്നേൽ ജിഷ്ണു(29) എന്നിവർക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കാർഷികനേഴ്‌സറിയിലെ ജോലികഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങവേയാണ് എതിരേ വന്നകാർ തെറ്റായ ദിശയിലേക്ക് പാഞ്ഞെത്തി ഇടിച്ചത്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. രാവിലെ രണ്ട് അപകടം നടന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലെയാണ് ഈ അപകടം നടന്നത്.

error: Content is protected !!