ചിറക്കടവിൽ പുഴുക്ക് നേർച്ച
കാഞ്ഞിരപ്പള്ളി : ചിറക്കടവ് മണ്ണംപ്ലാവ് കപ്പേളയിലെ വിശുദ്ധ മാർട്ടിൻ ഡി. പോറസിന്റെ തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷവും നടത്തുന്ന പ്രസിദ്ധമായ പുഴുക്ക് നേർച്ച ഇന്ന് നടക്കും. നാനാ ജാതി മതസ്ഥരായ ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന ഈ സ്നേഹവിരുന്നിൽ പങ്കെടുക്കുവാൻ ഏറെ വിദൂരങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിച്ചേരും.
വിശുദ്ധന്റെ മാധ്യസ്ഥം തേടി സ്നേഹവിരുന്നിൽ പങ്കെടുത്ത് രോഗസൗഖ്യവും മറ്റു അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ഏറെ തീക്ഷ്ണതയോടെയാണ് ആളുകൾ എത്തുക. കാഞ്ഞിരപ്പള്ളി മേഖലയിലെ അനേകം കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ പങ്കുവെച്ച് നടത്തുന്ന ഈ സ്നേഹവിരുന്ന് തയ്യാറാക്കുന്നതിന് പോലും നാനാ ജാതിമതസ്ഥരായ അനേകർ എത്താറുണ്ട്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഏത്തക്കാ, മുളക്, പോത്തിറച്ചി എല്ലാം ഉൾപ്പെടെ ഏറെ രുചികരമായി തയ്യാറാക്കുo .ഇതിന്റെ വിജയകരമായ നടത്തിപ്പിനായി ചിറക്കടവ് താമരക്കുന്ന് പള്ളി വികാരി ഫാദർ റെജി മാത്യു വയലുങ്കൽ, സഹ. വികാരിഫാ. ജിനു കാരുവള്ളിൽ, അസി. വികാരി ഫാ. സിജോ നടയ്ക്കൽ, ട്രസ്റ്റിമാരായ രാജുക്കുട്ടി തോമസ് പരിപ്പീറ്റതോട്ട് , ജോർജ് ജോസഫ് കുളവട്ടം, സാജു സെബാസ്റ്റ്യൻ കല്ലൂകളങ്ങര , ജോസ് ജോസഫ് വെട്ടിക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റിയും പ്രവർത്തിച്ചുവരുന്നു.
ഇന്ന് (നവംബർ രണ്ടിന്) രാവിലെ ആറിനും, വൈകിട്ട് 3- 15നും പരിശുദ്ധ കുർബാന നൊവേന തുടർന്ന് 5. 15ന് ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണം, തുടർന്ന് പ്രസിദ്ധമായ പുഴുക്ക് നേർച്ച- സ്നേഹവിരുന്ന്, നേർച്ച വസ്തുക്കളുടെ ലേലം എന്നിവ നടക്കും . നാളെ (നവംബർ മൂന്നിന് ) ഞായറാഴ്ച രാവിലെ 5. 30നും വൈകിട്ട് 4 , 15 നും കപ്പേളയിൽ വിശുദ്ധ കുർബാന, നൊവേന. ഇടവക ദേവാലയത്തിൽ 7. 15 നും 9. 45 നും പരിശുദ്ധ കുർബാന