സി.പി.ഐ.എം വാഴൂർ ഏരിയസമ്മേളനത്തിന് തുടക്കം
പൊൻകുന്നം: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ.എം
വാഴൂർ ഏരിയസമ്മേളനത്തിന് പൊൻകുന്നത്ത് തുടക്കമായി.വിവിധ സ്മൃതികുടിരങ്ങളിൽ നിന്നെത്തിയ കൊടിമര,കപ്പി,കയർ,പതാക ജാഥകൾക്ക് ശേഷം സംഘാടക സമിതി ചെയർമാൻ അഡ്വ.ഗിരീഷ് എസ് നായർ പതാകയുയർത്തി.ഇതേ തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് പി.ആർ.ഹരിലാൽ ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിലംഗം കെ.പി.ബാലഗോപാലൻ നായർ അധ്യക്ഷനായി.
വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി.സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ,ഏരിയ സെക്രട്ടറി വി.ജി.ലാൽ,ഏരിയ കമ്മിറ്റിയംഗം കെ.സേതുനാഥ് എന്നിവർ സംസാരിച്ചു.മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം ലഭിച്ച പൊൻകുന്നം സെയ്ദിനെ ആദരിച്ചു.
ശനി,ഞായർ ദിവസങ്ങളിൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം ജില്ലാസെക്രട്ടറി എ.വി.റസൽ ഉദ്ഘാടനം ചെയ്യും.
അഞ്ചാം തീയതി വൈകിട്ട് 5ന് നടക്കുന്ന
പൊതുസമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും
