KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിമുറി സമുച്ചയം ഉദ്‌ഘാടനം ചെയ്തു

എരുമേലി ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആധുനിക ശുചിമുറി സമുച്ചയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.

15 ലക്ഷം രൂപ ചെലവിലാണു നിർമാണം പൂർത്തീകരിച്ചത്. സ്കൂൾ മാനേജർ ഫാ.വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം ഇ. ഷാനവാസ്‌, ജെ.പി. സെൻ, രേഖ മാത്യു, സോയാസ് തോമസ്, എ. തസ്‌നി, സാവിയോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!