KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് സബ് ട്രഷറിക്കു മുൻപിൽ പ്രകടനവും യോഗവും നടത്തി.

പൊൻകുന്നം ∙ സർവീസ് പെൻഷൻകാരുടെ 41 മാസത്തെ ക്ഷാമാശ്വാസ കുടിശിക സർക്കാർ കവർന്നെടുത്തു എന്നാരോപിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സബ് ട്രഷറിക്കു മുൻപിൽ പ്രകടനവും യോഗവും നടത്തി.

സി.എം.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു.

പി.എൻ.ദാമോദരൻ പിള്ള, ജോസഫ് മാത്യു, വി.ആർ.മോഹനൻപിള്ള, പി.പി.സഫറുല്ലഖാൻ, എം.ജി.അനിൽകുമാർ, കെ.കെ.ഇസ്മായിൽ, കെ.തങ്കപ്പൻ, കെ.ഷംസുദീൻ, എം.ടി.ജോസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!