KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിപിഎം വാഴൂർ ഏരിയ സമ്മേളനത്തിന് പൊൻകുന്നത്ത് തുടക്കമായി

പൊൻകുന്നം ∙ സിപിഎം വാഴൂർ ഏരിയ സമ്മേളനത്തിന് സംഘാടക സമിതി ചെയർമാൻ ഗിരീഷ് എസ്. നായർ പതാകയുയർത്തി. സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് പി.ആർ.ഹരിലാൽ ഉദ്ഘാടനം ചെയ്തു.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിലംഗം കെ.പി.ബാലഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.

വിനോദ് വൈശാഖി, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ്.എസ്.നായർ, ഏരിയ സെക്രട്ടറി വി.ജി.ലാൽ, ഏരിയ കമ്മിറ്റിയംഗം കെ.സേതുനാഥ് എന്നിവർ പ്രസംഗിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം ലഭിച്ച പൊൻകുന്നം സെയ്ദിനെ ആദരിച്ചു. ഇന്നു പ്രതിനിധി സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ ഉദ്ഘാടനം ചെയ്യും.

error: Content is protected !!