മടുക്ക ചകിരിമേട് അങ്കണവാടിയുടെ പുതിയ കെട്ടിടം തുറന്നു
കോരുത്തോട് ∙ മടുക്ക ചകിരിമേട് പട്ടികവർഗ സങ്കേതത്തിലെ 94–ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്കായി പട്ടികവർഗ വികസന വകുപ്പ് 17,80,000 രൂപ അനുവദിച്ചാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, ഐടിഡിപി ജില്ലാ പദ്ധതി ഓഫിസർ എസ്.സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി.പ്രകാശ്, പഞ്ചായത്തംഗങ്ങളായ ജയദേവൻ കൊടിത്തോട്ടം, സന്ധ്യാ വിനോദ്, ഗിരിജ സുശീലൻ, സിനു സോമൻ, ലത സുശീലൻ, പി.എൻ.സുകുമാരൻ, ടോംസ് കുര്യൻ, തോമസ് ചാക്കോ, ഷീബ ഷിബു, ഊരുകൂട്ടം പ്രസിഡന്റ് മോഹനൻ, പി.കെ.സുധീർ, തോമസ് മാണി, വി.എൻ. പീതാംബരൻ, പി.കെ.ഗീത, ജെനിറ്റ് ജയിംസ്, ഷീന സന്തോഷ്, പി.അജി എന്നിവർ പ്രസംഗിച്ചു.
റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അങ്കണവാടി നിർമിക്കുന്നതിന്റെ നിയമ പ്രശ്നങ്ങൾ എംഎൽഎ ഇടപെട്ട് പരിഹരിച്ചാണു നിർമാണം പൂർത്തീകരിച്ചത്. സങ്കേതത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ഒരു കോടി രൂപ അനുവദിപ്പിച്ചതായും പ്രദേശത്തെ റോഡുകൾ കോൺക്രീറ്റ് ചെയ്ത് കുടിവെള്ള പദ്ധതികൾ നടപ്പാക്കിയെന്നും. കമ്യൂണിറ്റി ഹാൾ പദ്ധതി നടപ്പാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.