KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെൻഷൻകാരുടെ വാർഷിക സമ്മേളനം

കാഞ്ഞിരപ്പള്ളി ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ യൂണിറ്റ് വാർഷിക സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സി.എം.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രഫ.റോണി കെ.ബേബി മുഖ്യപ്രഭാഷണം നടത്തി. സുനിൽ തേനംമാക്കൽ, ബിജു പത്യാല, സേവ്യർ മൂലകുന്ന്, പി.എൻ.ദാമോദരൻപിള്ള, പി.പി.സഫറുല്ല ഖാൻ, വി.ആർ.മോഹനൻ പിള്ള, ജോസഫ് മാത്യു. എം.ജെ.ജോർജ്, എം.എസ്.ഷിബു, കെ.ജെ.ജോസഫ്, എം.പി.ഗോപാലകൃഷ്ണൻ നായർ, അമീർ ഹംസ, കെ.എസ്.രാജൻപിള്ള, ദേവകുമാർ, ജോർജ്കുട്ടി മാത്യു, ഒ.എ.റഷീദ്, വി.ജോർജ് തോമസ്, എം.എസ്.സലിം, കെ.എം.ഫരീദ് ഖാൻ, അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.

80 വയസ്സു കഴിഞ്ഞ പി.ബി.ഇസ്മായിൽ, അമീർ ഹംസ, സുഹ്റ ബീവി, പി.വി.ഗോപിനാഥൻ നായർ, ടി.എ.അബ്ദുൽ അസീസ്, മേരി ആഗസ്തി, കെ.എ.പരീത് എന്നിവരെ ആദരിച്ചു.

error: Content is protected !!