KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി : മണിമലയിൽ ഫുട്ബോൾ ടർഫിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മണിമല : ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപെടുത്തി മണിമല പഞ്ചായത്തിൽ നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള, ഫിഫ അംഗീകൃത ഫുട്ബോൾ ടർഫിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു കോടി നിർമാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ ഫുട്ബോൾ ടർഫിന് കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ബാക്കി 50 ലക്ഷം എം.എല്‍. ‘എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്.

സ്പോർട്സ് മന്ത്രാലയത്തിന്റെ കീഴിൽ കേരള സ്പോർട്സ് ഫൗണ്ടേഷൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. സ്പോർട്സ് ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെൻ്റിൽ വൈദഗ്ധ്യം നേടിയ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈംടെക് എൻജിനീയറിങ് എന്ന സ്ഥാപനമാണ് ഈ ടർഫിൻറെ നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തുന്നത്. 6 മാസത്തിനുള്ളിൽ തന്നെ പണികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചു സ്റ്റേഡിയം കൈമാറാൻ സാധിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു.

error: Content is protected !!