കാനനപാതയിലെ നിയന്ത്രണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഐക്യ മലഅരയ മഹാസഭ
എരുമേലി ∙ പരമ്പരാഗത കാനനപാതയിൽ ശബരിമല തീർഥാടനകാലത്തു കൊണ്ടുവരുന്ന സമയനിയന്ത്രണം, ഘട്ടംഘട്ടമായി കാനനപാത അടയ്ക്കാനുള്ള നീക്കമാണെന്നും അതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ഐക്യ മലഅരയ മഹാസഭ പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു .
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മാത്രം വരുമാനം ലഭിക്കുന്നതിനു വേണ്ടിയാണു കാനനപാതയിലെ പരമ്പരാഗത ക്ഷേത്രങ്ങൾ ഒഴിവാക്കുന്നതിനു സമയനിയന്ത്രണം കൊണ്ടുവരുന്നതെന്നു മലഅരയ ആത്മീയ പ്രസ്ഥാനമായ അയ്യപ്പധർമസംഘം സംസ്ഥാന പ്രസിഡന്റ് കെ.എൻ.പത്മനാഭൻ, ജനറൽ സെക്രട്ടറി സി.എൻ.മധുസൂദനൻ, മലഅരയ മഹാസഭ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ഡി.രാധാകൃഷ്ണൻ, സെക്രട്ടറി കെ.കെ.രാജൻ എന്നിവർ ആരോപിച്ചു. മലഅരയ സമുദായം നൂറ്റാണ്ടുകളായി നടത്തിവരുന്ന കാനനപാത പൂജ നവംബർ 9 ന് , കാളകെട്ടി അഴുത കടവിൽ വച്ച് നടത്തും. തുടർന്ന് നടക്കുന്ന ശരണമന്ത്ര പ്രയാണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കും . പത്രസമ്മേളനത്തിന്റെ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :