KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.ഐ.എം. വാഴൂർ ഏരിയ സമ്മേളനം സമാപിച്ചു

പൊൻകുന്നം: സി.പി.ഐ.എം. വാഴൂർ ഏരിയ സമ്മേളനം സമാപിച്ചു. റെഡ് വാളന്റിയർ മാർച്ചിനും പ്രകടനത്തിനും ശേഷം പൊൻകുന്നം രാജേന്ദ്രമൈതാനത്ത് നടന്ന പൊതുസമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയസെക്രട്ടറി വി.ജി.ലാൽ അധ്യക്ഷത വഹിച്ചു.

ജില്ലാകമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ, അഡ്വ.ബെജു കെ.ചെറിയാൻ, അഡ്വ.സി.കെ.ജോസഫ്, പ്രശാന്ത് ജി.കൃഷ്ണ, എൻ.കെ.സുധാകരൻ നായർ, ബി.സുരേഷ്‌കുമാർ, കെ.സേതുനാഥ്, അഡ്വ.ഡി.ബൈജു, ഡി.സേതുലക്ഷ്മി, പ്രൊഫ.ആർ.നരേന്ദ്രനാഥ്, പി.എൻ.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!