KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മേരിമാതാ, ഡോൺ ബോസ്‌കോ ചാംപ്യന്മാർ

കോട്ടയം സഹോദയയുടെ നേതൃത്വത്തിൽ കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടത്തിയ ഇന്റർസ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ ചാംപ്യൻമാരായ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂൾ ടീം.
കാഞ്ഞിരപ്പള്ളി ∙ കോട്ടയം സഹോദയയുടെ നേതൃത്വത്തിൽ കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളും അണ്ടർ 14 വിഭാഗത്തിൽ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളും ചാംപ്യൻമാരായി.

അണ്ടർ 19 വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറായി എം.ശിവാനന്ദൻ ( ഗുഡ്ഷെപ്പേഡ് ചങ്ങനാശേരി ) ബെസ്റ്റ് ഡിഫൻഡറായി അഭിനവ് പി.സാബു ബെസ്റ്റ് ഗോൾ കീപ്പറായി മുഹമ്മദ് സാദിഖ് (മേരി മാതാ പബ്ലിക് സ്കൂൾ, ഇടക്കുന്നം) എന്നിവരെയും തിരഞ്ഞെടുത്തു.

അണ്ടർ 14 വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറായി ആരോൺ അനു ജോസഫ്, ബെസ്റ്റ് ഡിഫൻഡറായി ആദിത്യ അരുൺ (ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, പുതുപ്പള്ളി), ബെസ്റ്റ് ഗോൾ കീപ്പറായി ആമീൻ മുഹമ്മദ് ( മേരി മാതാ പബ്ലിക് സ്കൂൾ, ഇടക്കുന്നം ) എന്നിവരെ തിരഞ്ഞെടുത്തു.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പിടിഎ പ്രസിഡന്റ് ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!