KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചേനപ്പാടിയിൽ ഗുരുക്ഷേത്ര നിർമാണത്തിന് ശിലയിട്ടു

എരുമേലി ∙ എസ്എൻഡിപി യോഗം എരുമേലി യൂണിയൻ ചേനപ്പാടി 53-ാം നമ്പർ ശാഖയിൽ പുതുതായി നിർമിക്കുന്ന ഗുരുദേവ ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രാചാര്യൻ രഞ്ജു അനന്തഭദ്രത്ത് തന്ത്രി നിർവഹിച്ചു. പഞ്ചലോഹ വിഗ്രഹ നിർമാണത്തിനായുള്ള ദ്രവ്യ സമർപ്പണം ശിൽപി ബെന്നി ശാന്തിയുടെ സാന്നിധ്യത്തിൽ നടന്നു. അവലോകന യോഗം യൂണിയൻ കൺവീനർ പി.എസ്. ബ്രഷനേവ് ഉദ്ഘാടനം ചെയ്തു.

ശാഖ വൈസ് പ്രസിഡന്റ് ബിനു കൂവക്കാട്ട് അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ഷിബു മുപ്പതിലിൽ, തന്ത്രി രഞ്ജു അനന്തഭദ്രത്ത്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഷിൻ ശ്യാമളൻ, മനോജ് വിശ്വനാഥൻ, വിജയൻ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!