ലോകചരിത്രത്തിൽ ആദ്യമായി അൻ്റാർട്ടിക്കയിൽ പുസ്തകപ്രകാശനം’അതും കാഞ്ഞിരപ്പള്ളിക്കാരന്റെ പുസ്തകം..

കാഞ്ഞിരപ്പള്ളി : മുപ്പത്തിലേറെ തവണ
ഹിമാലയ പര്യടനം നടത്തിയ ശേഷം,
ആ അവിസ്മരണീയ യാത്രകളിലെ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് , താനെഴുതിയ  ” എവറസ്റ്റിന്റെ ചുവട്ടിലെ ഓർമ്മകൾ ” എന്ന പുസ്തകം
അൻ്റാർട്ടിക്കയിൽ പുസ്തകപ്രകാശനം നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്
കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി  റിട്ട. പ്രൊഫസർ ജോയ്സുകുട്ടി ജോസഫ് കുന്നത്ത്.
പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസാണ്  തണുത്തുറഞ്ഞ അന്റാർട്ടിക്കയിൽ വച്ച് ചൂടോടെ പുസ്തക പ്രകാശനം നിർവഹിച്ചത്. പുസ്തകം സ്വീകരിച്ചത് ബെന്നി പാനിക്കുളങ്ങര.
ആ മഹനീയ ചരിത്ര സംഭവത്തിന്‌ സഹ സഞ്ചരികളും ഒരുപറ്റം പെൻഗ്വിനുകളും സാക്ഷി..

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നിന്നും അന്റാർട്ടിക്കയിലേക്ക് അപൂർവ സാഹസിക പര്യടനം അറേഞ്ച് ചെയ്ത സ്വകാര്യ ട്രാവൽ ഏജൻസിയുടെ  സംരംഭത്തിൽ പങ്കെടുത്ത 28 സാഹസിക സഞ്ചരികളിൽ ജോയ്സ് കുട്ടിയും, ലാൽ ജോസും ഉൾപ്പെട്ടിരുന്നു. .  അങ്ങനെയാണ് അൻ്റാർട്ടിക്കയിൽ പുസ്തകപ്രകാശനം നടത്തുവാൻ സാഹചര്യം ഒരുങ്ങിയത്.

1998 മുതൽ 2023 വരെ മാന്നാനം  കെ ഈ കോളേജിലെ മലയാളം അദ്ധ്യാപകൻ ആയിരുന്ന ജോയ്സുകുട്ടി, മുപ്പത്തോളം ഹിമാലയ യാത്രകൾക്ക് പുറമെ, അറുപതോളം രാജ്യങ്ങളും ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു. അധ്യാപനജോലിയിൽ നിന്നും വിരമിച്ചെങ്കിലും, ഇനിയും കൂടുതൽ ആവേശത്തോടെ സാഹസിക യാത്രകൾ തുടരുവാനാണ്  പ്രൊഫ. ജോയ്സുകുട്ടിയുടെ തീരുമാനം.

error: Content is protected !!