ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിൻ്റെ “അമ്മ” കൈയ്യഴുത്തു കവിതാ സമാഹാരത്തിന് ടാലന്റ് വേൾഡ് റെക്കോർഡ്
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളുമായ 1540 പേർ ചേർന്ന് തയ്യാറാക്കായി “അമ്മ” എന്ന കവിത സമാഹാരം ലോകത്തിലെ ഏറ്റവും വലിയ ഒറ്റ വിഷയത്തിലുള്ള കയ്യെഴുത്തു പുസ്തകത്തിനുള്ള
ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കോർഡ് കരസ്ഥമാക്കി.
31 സെന്റീമീറ്റർ നീളവും 21. 5 സെന്റീമീറ്റർ വീതിയും 19.4 സെന്റീമീറ്റർ ഉയരവും 7 കിലോഗ്രാം ഭാരവും വരുന്ന
‘ബിഗ്ഗെസ്റ്റ് ഹാൻഡ് റിട്ടേൺ ബുക്ക്
റിട്ടേൺ ഓൺ എ സിംഗിൾ സബ്ജക്ട് ബൈ മോസ്റ്റ് പീപ്പിൾ’ കാറ്റഗറിയിലാണ് അമ്മ പുസ്തകം ടാലെന്റ്റ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
അമ്മ കൈയ്യെഴുത്ത് കവിതാ സമാഹാരത്തിന്
വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ടാലന്റ് റെക്കോർഡ് ബുക്ക് അജൂഡികേറ്ററിറും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള സംസ്ഥാന പ്രസിഡന്റുമായ
ഗിന്നസ് സത്താർ ആദൂർ
സ്കൂൾ പ്രിൻസിപ്പൽ
സിസ്റ്റർ സി. റോസ്മിൻ എസ്. എ. ബി. എസിന് സമ്മാനിച്ചു.
ബാല ശാസ്ത്ര എഴുത്തുകാരി സാഗ ജെയിംസ് പുസ്തക പ്രകാശനം നടത്തി. പി.ടി. എ. പ്രസിഡന്റ് ഷാബോച്ചൻ അധ്യക്ഷത വഹിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ റ്റിൻസി എസ്.എ.ബി.എസ് , പി.ടി.എ വൈസ് പ്രസിഡന്റ് ബിജോജി തോമസ്, സാമൂഹ്യ പ്രവർത്തകൻ എം.ടി കലേഷ് , പ്രോജക്റ്റ് കോർഡിനേറ്റർ
മഞ്ജു മേരി ചെറിയാൻ എന്നിവർ സംസാരിച്ചു.