KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം ; തിങ്കളാഴ്ച മുതൽ 3 ആഴ്ച ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജന്റെ നിർദ്ദേശപ്രകാരം അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ച് നവീകരിച്ച് നിർമ്മിക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ തിങ്കൾ മുതൽ (18.11.24 ) ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ വാർഡ് മെമ്പർ അഡ്വ.പി.എ.ഷെമീർ എന്നിവർ അറിയിച്ചു.

4.5 മീറ്റർ വീതിയിൽ 130 മീറ്റർ നീളത്തിലുള്ള റോഡ് കോൺക്രീറ്റിങ്ങും നിലവിലെ റോഡിന് 200 മീറ്റർ നീളത്തിൽ 1.5 മീറ്റർ വീതി കൂട്ടിയുമുള്ള കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ 3 ആഴ്ചക്കാലത്തേക്ക് ഈ റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും നിരോധിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പനും വാർഡ് മെമ്പർ പി. എ.ഷെമീറും അറിയിച്ചു.

ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് 3 ഘട്ടമായി നവീകരിച്ച് നിർമ്മിച്ച് വരുന്നത്. ആദ്യ ഘട്ടത്തിൽ പടപ്പാടി തോടിന് പൂർണ്ണമായും സംരക്ഷണഭിത്തി നിർമ്മിച്ചും ,റോഡ് മണ്ണിട്ട് ഉയർത്തിയും 111 മീറ്റർ റോഡ് കോൺക്രീറ്റിങ്ങും 50 മീറ്റർ ഇന്റർ ലോക്ക് പാകലും പൂർത്തീകരിച്ചിരുന്നു.രണ്ടാം ഘട്ടത്തിൽ റോഡിന്റെ പ്രവേശന കവാടത്തിലും അവസാന ഭാഗത്തും ടാറിങ്ങും, പടപ്പാടി തോടിന് കൈവരിയും,ഓട നിർമ്മാണവും നടത്തി. മൂന്നാം ഘട്ടത്തിൽ നിലവിലെ റോഡിന് വീതി കൂട്ടൽ, കൈവരി നിർമ്മാണം പൂർത്തീകരിക്കൽ,തെരുവ് വിളക്കുകൾ സ്ഥാപിക്കൽ ഉൾപ്പെടെ നടത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം പി.എ.ഷെമീർ അറിയിച്ചു.

error: Content is protected !!