അഖിലേന്ത്യാ അന്തർ സർവ്വകലാശാല ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ കാഞ്ഞിരപ്പള്ളിയിൽ 27 മുതൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അഖിലേന്ത്യാ മത്സരത്തിന് വേദിയൊരുങ്ങുന്നു .
മഹാത്മാഗാന്ധി സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ – വനിതാ 3 X 3 ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ നടത്തുന്നതിന് വേദിയായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള നൂറോളം യൂണിവേഴ്‌സിറ്റികളിൽനിന്നും അഞ്ഞൂറിൽ പരം കായികതാരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും. ഡിസംബർ 27ന് മുതൽ 31 വരെ തീയതികളിലായി മത്സരങ്ങൾ സെന്റ് ഡൊമിനിക്‌സ് കോളേജിലും കൂവപ്പള്ളി അമൽ ജ്യോതി കോളേജിലും വെച്ചു നടത്തും.
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഈ അന്തർസർവ്വകലാശാല മത്സരം വൻ വിജയമാകുന്നതിനും മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനുമായുള്ള സ്വാഗതസംഘം രൂപീകരണവും, ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനവും 25 ന് വൈകുന്നേരം നാലിന് സെന്റ് ഡൊമിനിക്‌സ് കോളേജിൽ വച്ച് നടക്കും.