KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂച്ചകുഞ്ഞിനെ വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ വനപാലകര്‍ പിടികൂടി.

എരുമേലി : പൂച്ചകുഞ്ഞിനെ ഭക്ഷിച്ച മൂര്‍ഖന്‍ പാമ്പിനെ വനപാലകരെത്തി പിടികൂടി. എരുമേലിയ്ക്ക് സമീപം ആനക്കല്ലിലാണ് സംഭവം. ആള്‍താമസമുള്ള പ്രദേശത്ത് സമീപവാസി ടാര്‍പോളിന് അടിയില്‍ അനക്കം കേട്ട് ഉയര്‍ത്തി നോക്കുമ്പോഴാണ് പൂച്ചകുഞ്ഞിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.

ഭയന്ന് ഓടി മറ്റുള്ളവരെ വിവരം അറിയിച്ചു. ഒരു പൂച്ച കുഞ്ഞിനെ ഭക്ഷിച്ചെന്ന് പിന്നീട് മനസ്സിലായതായി നാട്ടുകാർ പറഞ്ഞു. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. വനപാലകരെത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടുകയായിരുന്നു.

error: Content is protected !!