ചെറുവള്ളിയിൽ യുദ്ധസ്മാരകം സമർപ്പിച്ചു; കാർഗിൽ യുദ്ധജേതാക്കളെ ആദരിച്ചു.

പൊൻകുന്നം : രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ സ്മരണക്കായി ചെറുവള്ളിയിൽ യുദ്ധസ്മാരകം സമർപ്പിച്ചു. വിമുക്തഭടന്മാരുടെ സംഘടനയായ നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റിന്റെ ചെറുവള്ളിയിലെ ആസ്ഥാനമന്ദിരത്തിന് സമീപമാണ് യുദ്ധസ്മാരകം. ആന്റോ ആന്റണി എം.പി.സമർപ്പണം നടത്തി. സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.

ജയിംസ് പയ്യമ്പിള്ളി അധ്യക്ഷത വഹിച്ചു. കേരള ബറ്റാലിയൻ എൻ.സി.സി.കമാൻഡിങ് ഓഫീസർ കേണൽ പി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. കാർഗിൽ യുദ്ധജേതാക്കളെ ആദരിച്ചു. അഡ്വ.സി.ആർ.ശ്രീകുമാർ, വി.പി.റെജി, ഷാജി പാമ്പൂരി, ബി.ചന്ദ്രശേഖരൻ നായർ, എ.ആർ.വിജയൻ നായർ, ടി.ആർ.ശാരദാമ്മ, വി.കെ.മത്തായി, ഗോപി പാറാന്തോട്, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, ടി.കെ.പദ്മകുമാരി, അനിൽ സൗപർണിക തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!