KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മദ്യലഹരിയില്‍ അസഭ്യം പറഞ്ഞതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ

.കണമല : ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യലഹരിയില്‍ യാത്രക്കാരെ അസഭ്യം പറഞ്ഞതിന് അറസ്റ്റിൽ. കുറവിലങ്ങാട് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അജിമോൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.

തുലാപ്പള്ളി സ്വദേശികളായ കുടുംബം നിലയ്ക്കലിലെ സർക്കാർ ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷയിൽ എത്തിയപ്പോൾ ആണ് ഓട്ടോ തടഞ്ഞു നിർത്തി  ഇവരോട് കയര്‍ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തത്. ഓട്ടോറിക്ഷ യാത്രക്കാരന്റെ പരാതിയിൽ ആണ് നിലയ്ക്കൽ പോലിസ് എക്സൈസ്  ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്തത്

error: Content is protected !!