KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി. ഐ. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി : സി.പി.ഐ.(എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് – സീതാറാം യെച്ചൂരി ഭവൻ – നവംബർ 26 , വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ തുറമുഖ ദ്വേവസം മന്ത്രി വി എൻ വാസവൻ, പാർട്ടി ജില്ലാ സെക്രട്ടറി എ വി റസ്സൽ , വൈക്കം വിശ്വൻ , കെ അനിൽ കുമാർ മുതലായവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും .

ഏരിയാ കമ്മറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവൻ എന്ന് നാമകരണം ചെയ്ത് സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം (ഫോട്ടോ ) ഏറ്റുവാങ്ങി. ക്യാൻവാസിൽ തയ്യാറാക്കിയ ചിത്രകാരനായ തമ്പലക്കാട് വി.വി മധുസുദനൻ, വാരിക്കാട്ടിന്റെയും കുടുംബാംഗങ്ങളുടെയും പക്കൽ നിന്നും ഏരിയാ കമ്മറ്റി അംഗം വി.എൻ. രാജേഷ് ഏറ്റുവാങ്ങി. യെച്ചുരിയുടെ ഫോട്ടോ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.

പാർട്ടി ലോക്കൽ സെക്രട്ടറി സന്തോഷ് റ്റി.ബി., വി.ജി. ഗോപീകൃഷ്ണൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.റ്റി. ജോയി, ജോൺസൺ, എ എം അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി ജോസി തോമസ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.

error: Content is protected !!