നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡിലെ കോൺക്രീറ്റിങ് ഉറയ്ക്കും മുൻപ് ബൈക്ക് ഓടിച്ച് നാശമുണ്ടാക്കി

കാഞ്ഞിരപ്പള്ളി : നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡിലെ കോൺക്രീറ്റിങ് ഉറയ്ക്കും മുൻപേ ഇതുവഴി ബൈക്ക് ഓടിച്ചു നാശമുണ്ടാക്കിയതായി പരാതി. കഴിഞ്ഞ ദിവസമാണ് റോഡിന്റെ മുന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചാണ് പണികൾ ആരംഭിച്ചത്. നവീകരണത്തിന്റെ ഭാഗമായി ഫാബീസ് ഓഡിറ്റോറിയം ഭാഗം മുതലാണ് കോൺക്രീറ്റ് ചെയ്തത്. അന്നു രാത്രി റോഡിൽ ഗതാഗത നിരോധനം സൂചിപ്പിച്ചു വച്ച തടസ്സങ്ങൾ നീക്കി ഇതുവഴി ബൈക്ക് ഓടിച്ചു പോയത് കോൺക്രീറ്റിങ്ങിനു നാശമുണ്ടാക്കിയതായി കരാറുകാരൻ ആരോപിച്ചു. ബൈക്ക് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ സി സി ടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചി ട്ടുണ്ട്.

അതേസമയം, നിർമാണ പ്രവർത്തനങ്ങൾക്കു റോഡ് അടച്ചത് മാലിന്യം തള്ളുന്നവർ മുതലെടുക്കുന്ന സ്ഥിതിയാണ്. വാഹന ഗതാഗതം ഇല്ലാത്തതിനാൽ റോഡരികിലെ പടപ്പാടി തോട്ടിൽ കഴിഞ്ഞ ദിവസം അറവുമാലിന്യം കൊണ്ടുവന്നു തള്ളി. പ്രദേശത്താകെ കടുത്ത ദുർഗന്ധം അനുഭവപ്പെടുകയാണ്. ഒഴുക്ക് മുറിഞ്ഞ തോട്ടിൽ ഇവ കെട്ടിക്കിടക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്കായി റോഡ് അടച്ചതോടെ ഇതു വഴി ആൾസഞ്ചാരം കുറവായിരുന്നു. ഇതു മുതലെടുത്താണ് സാമൂ ഹികവിരുദ്ധരുടെ നടപടി.

error: Content is protected !!