കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു, സുഹൃത്തിന്റെ ബൈക്ക് വീട്ടിൽ ഏൽപ്പിക്കുവാൻ പോയവഴിക്കാണ്‌ അപകടം സംഭവിച്ചത്

കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട ബൈക് കാറിലിടിച്ചു. ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കുളിന് മുൻവശത്തുവെച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർത്ഥാടകരുടെ ബസ്സിലും ഒട്ടോറിക്ഷായിലും ഇടിച്ചശേഷമാണ് കാറിലിടിച്ചത്. കാഞ്ഞിരപള്ളി മണ്ണാറക്കയം വെട്ടിയാങ്കൽ തോമസ് മാത്യു – ലിസി ദമ്പതികളുടെ മകൻ ലിബിൻ തോമസ്(25) ആണ് മരിച്ചത്. ലി ബിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ബിബിൻ.സംസ്കാരം ശനിയാഴ്ച നടക്കും.
മണ്ണാറക്കയം കാപ്പിത്തോട്ടത്തിൽ സണ്ണിയുടെ മകൻ ഷാനു സണ്ണി (21) ആണ് ഗുരുതരമായി പരിക്കേറ്റത്.ഇ ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥിയായ ലിബിൻ കൈയ്ക്കു പരിക്കേറ്റ ഒരു കൂട്ടുകാരന്റെ ബൈക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുവാൻ കൊടുക്കാൻ പോകുമ്പോഴായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും നാട്ടുകാരുടെ സഹകരണത്തോടെ മേൽ നടപടികൾ സ്വീകരിച്ചു.


വെള്ളിയാഴ്ച ബൈക്ക് അപകടത്തിൽ മരണപ്പെട്ട ലിബിൻ തോമസ് , കുടുബം പോറ്റുവാൻ ഒരു സർക്കാർ ജോലി സ്വപ്നം കണ്ട് , അതിനുള്ള കഠിന പരിശീലനത്തിലായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം , പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടായപ്പോൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുള്ള മെഡിക്കൽ സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്ത് , സമ്പാദിച്ച പണം കൊണ്ടാണ് ലിബിൻ തോമസ് ഡിഗ്രി പഠനം നടത്തിയത് . തുടർന്ന് പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ എംകോം പഠനം നടത്തവേ, ഒരു സർക്കാർ ജോലി സ്വപ്നം കണ്ട് , മത്സര പരീക്ഷകളിൽ വിജയിക്കുന്നതിനായി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനക്ഷേമ കോച്ചിംഗ് സെന്ററിലും വിദ്യാർഥിയായി പഠനം നടത്തിവരികെയാണ് , ആ യുവാവിന്റെ വിലപ്പെട്ട ജീവൻ അപകടത്തിൽ നഷ്ടമായത് .

ക്ലാസ്സിൽ ഒപ്പം പഠിക്കുന്ന സുഹൃത്തിന്റെ കൈക്ക് പരിക്ക് പറ്റിയ സാഹചര്യത്തിൽ, സുഹൃത്തിന്റെ ബൈക്ക് അയാളുടെ വീട്ടിൽ എത്തിക്കുവാൻ ഓടിച്ചു കൊണ്ടുപോയവഴിക്കാണ്‌ അപകടം സംഭവിച്ചത് . ബൈക്ക് ഓടിച്ച ഷാനു സണ്ണി (21) ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു .. പിറകിൽ ഇരുന്നിരുന്ന ലിബിൻ, ബസ്സിൽ താലയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയായിരുന്നു.

https://www.facebook.com/reel/575152095187879

error: Content is protected !!