കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ “കേരളോത്സവം – 2024” ന് തുടക്കമായി .. മെഗാ ഉത്സവത്തിൽ പങ്കെടുക്കുന്നത് 557 മല്‍സാരാര്‍ത്ഥികള്‍.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ബ്ലോക്ക് തല കേരളോത്സവം 2024 ണ് എ.കെ.ജെ.എം ഹയര്‍ സെക്കഡറി സ്കൂളില്‍ തുടക്കമായി . കേരളോല്‍സവം കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക സാംസ്കാരിക സംഗമവേദിയെന്ന നിലിയില്‍ ഇതിനകം ജനശ്രേദ്ധ നേടിയെടുത്തിട്ടുളളതാണ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കീഴിലുളള 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള കേരളോത്സവം മല്‍സരവിജയികളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തിൽ മാറ്റുരയ്ക്കുന്നത് . ഗെയിംസ് ഇനങ്ങളില്‍ 15 വിഭാഗത്തില്‍ 271 മല്‍സാരത്ഥികളും അറ്റ്ലറ്റിക്സ് ഇനത്തില്‍ 39 വിഭാഗത്തില്‍ 165 മല്‍സരാത്ഥികളും , ആര്‍ട്ട്സ് ഇനത്തില്‍ 27 വിഭാഗത്തില്‍ 121 മല്‍സാരാര്‍ത്ഥികളും കൂടി ആകെ 557 മല്‍സാരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മെഗാ ഉത്സവമാണ് നടക്കുന്നത്.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. കേരളോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . യുവജനങ്ങളുടെ സര്‍ഗ്ഗാല്‍മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും, ലഹരിക്കടിമപ്പെടുന്ന യുവജനത്തെ രക്ഷിക്കുന്നതിനും പൊതു ഇടങ്ങളില്‍ ഒത്തുകൂടുകയും കലാ-കായിക അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പൊതുകളിസ്ഥലങ്ങളും, വായനശാലകളും എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ രൂപപ്പെടുത്തണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്‌ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം – 2024 ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി.ജെ. മോഹനന്‍, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാജന്‍ കുന്നത്ത്, ഡാനിജോസ്, ജോഷി മംഗലം, അനു ഷിജു, രത്നമ്മ രവീന്ദ്രന്‍, ജൂബി അഷറഫ്, റ്റി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസംബര്‍ 8 ഞായറാഴ്ച കേരളോത്സവം – 2024 സമാപിക്കും . ഡിസംബര്‍ 8 വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് വിജയികൾക്ക് സമ്മാനദാനം നിര്‍വ്വഹിക്കും .