ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി ; നിയന്ത്രണം വിട്ട തീർത്ഥാടക വാഹനം മതിലിൽ ഇടിച്ചു.
എരുമേലി : ടെമ്പോ ട്രാവലർ വാഹനത്തിൽ ശബരിമല ദർശനത്തിന് പോകുന്നതിനിടെ ഡ്രൈവർ മയങ്ങിയത് അപകട കാരണമായി . നിയന്ത്രണം വിട്ട വാഹനം റോഡരികിൽ മതിലിൽ ഇടിച്ചു നനിന്നത് മൂലം വൻ അപകടം ഒഴിവായി.
ശനിയാഴ്ച രാവിലെ 11 ന് എരുമേലി – മുക്കൂട്ടുതറ ശബരിമല പാതയിൽ ചെമ്പകപ്പാറ ഭാഗത്താണ് സംഭവം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. തീർത്ഥാടകർക്ക് നിസാര പരിക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ സംഘവും പോലീസും ചേർന്ന് ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡ്രൈവർ ഉറങ്ങിയത് മൂലം വാഹനത്തിന്റെ നിയന്ത്രണം തെറ്റി അപകടം സംഭവിച്ചതാണെന്ന് തീർത്ഥാടകർ പറഞ്ഞു.
