കോരുത്തോട് കോസടിയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് 15 പേർക്ക് പരുക്ക്
കോരുത്തോട്: നിയന്ത്രണം വിട്ട ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരുക്ക്.തമിഴ്നാട് ഈ റോഡ് മാവിട്ടം സ്വദേശികൾ ശബരിമലയിലേക്ക് പോകുമ്പോൾ കോരുത്തോട് കോസടിയിൽ റോഡിലേക്ക് തന്നെ ഞായറാഴ്ച പുലർച്ചെ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 17 പേരിൽ 15 പേർക്ക് പരുക്കേറ്റു.ഇവരിൽ ആറു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ഒൻപത് പേരെ മുണ്ടക്കയത്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ വിദഗ്ധ ചികിൽസക്കായി ഇവരെ സ്വദേശത്തേക്ക് കൊണ്ടുപോയി.