മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
പൊൻകുന്നം : മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധ ധർണ്ണ മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് മണിമല ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്പി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.വി.എസ്.അജ്മൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി.
പി.എം.സലിം, ടി.എ.ശിഹാബുദ്ദീൻ, എം.ഐ.നൗഷാദ്, നാസർ കങ്ങഴ, നാസർ കോട്ടവാതുക്കൽ, അഡ്വക്കേറ്റ് പി എം ഷാജഹാൻ,ഹനീഫ മാടക്കാലിൽ, അബ്ദുൽ ഷുക്കൂർ പി.ഐ, അബ്ദുറസാഖ്.സി. ഐ തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് റിയാസ് കരിപ്പായിൽ ഷാജഹാൻ.പി.എച്ച്, നിസാമുദ്ദീൻ.പി.എൻ,അൻവർ കുമ്പിളിൽ വേലിൽ,അൻവർ.എം എ,ഫായിസ്.ടി.ഷിഹാബുദ്ദീൻ,സലിം, തുടങ്ങിയവർ നേതൃത്വം നൽകി.