എലിക്കുളത്ത് കേരളോത്സവത്തിന് തുടക്കമായി
കൂരാലി: എലിക്കുളം പഞ്ചായത്തിലെ കേരളോത്സവം മിനി മാരത്തൺ മത്സരത്തോടെ ഞായറാഴ്ച തുടങ്ങി. പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സെൽവി വിൽസൺ മാരത്തൺ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു.
എസ്.ഷാജി, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, ദീപ ശ്രീജേഷ്, ജയിംസ് ജീരകത്തിൽ, യമുന പ്രസാദ്, കെ.സി.സോണി, ടോമി കപ്പിലുമാക്കൽ. തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, സജി കണിയാംപറമ്പിൽ എന്നിവർ സംസാരിച്ചു. ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങളും നടന്നു. തിങ്കളാഴ്ച ഇളങ്ങുളം സെയ്ന്റ് മേരീസ് സ്‌കൂൾ മൈതാനത്ത് അത്‌ലറ്റിക്‌സ്, കോക്കാട്ട് സ്വിമ്മിങ് വേയിൽ നീന്തൽ, പാമ്പോലി ഫ്രണ്ട്‌സ് സ്റ്റേഡിയത്തിൽ വോളിബോൾ, ഉരുളികുന്നം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് തുടങ്ങിയ മത്സരങ്ങൾ നടത്തും. ചൊവ്വാഴ്ച പനമറ്റം ദേശീയവായനശാലയിൽ രചനാമത്സരങ്ങൾ, ചെസ്, കലാമത്സരങ്ങൾ എന്നിവ നടത്തും. വൈകീട്ട് കൂരാലിയിൽ പഞ്ചഗുസ്തിമത്സരവും വടംവലി മത്സരവും നടത്തും.