തമിഴ്നാട്ടിൽ നിന്ന് സൈക്കിളിൽ എത്തിയ തീർത്ഥാടക സംഘം ശബരിമലയിലേക്ക്..
എരുമേലി- സൈക്കിളിൽ ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തമിഴ്നാട് ധർമ്മപുരിമാവട്ടം കാര്യമംഗലത്തു നിന്നുള്ള സംഘം എരുമേലിയിലെത്തി. 11 പേരടങ്ങുന്ന ടീം ആണ് ശബരിമലയിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നത്.
ഡിസംബർ 1-ാം തീയതി ആണ് ഇവർ ധർമ്മപുരിയിൽ നിന്നും യാത്ര ആരംഭിച്ചത്. 600 കിലോമീറ്റർ സഞ്ചരിച്ച് അയ്യപ്പ സ്വാമി ദർശനം നടത്തുകയാണ് സംഘത്തിന്റെ ലഷ്യം. തികച്ചും കർഷകർ അടങ്ങിയ സംഘമാണ് തീർത്ഥാടക സംഘത്തിലുള്ളത്. 36 വർഷം ശബരിമലയിൽ പോയിട്ടുള്ള ഗുരുസ്വാമി പി മതേശ്വരൻ സ്വാമിയുടെ നേതൃത്വത്തിലാണ് യാത്ര തുടരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് തീർത്ഥാടക സംഘം എരുമേലിയിലെത്തിയത്. ഉച്ചയ്ക്കുശേഷം പമ്പയിലേക്ക് യാത്ര പുറപ്പെട്ടു.