കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ “കേരളോത്സവം – 2024” സമാപിച്ചു ; മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് ഓവർ ഓൾ ചാമ്പ്യൻഷിപ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി നടത്തിയ ബ്ലോക്ക് തല കേരളോത്സവം 2024 സമാപിച്ചു . മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് 174 പോയിന്റോടെ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി. 133 പോയിന്റ് നേടി
എരുമേലി ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും , 119 പോയിന്റുകൾ നേടി കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സമ്മാനദാനം നിര്‍വ്വഹിച്ചു.

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കീഴിലുളള 7 ഗ്രാമപഞ്ചായത്തുകളിൽ നിന്നുളള കേരളോത്സവം മൽസരവിജയികളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവത്തിൽ മാറ്റുരച്ചത് . ഗെയിംസ് ഇനങ്ങളിൽ 15 വിഭാഗത്തിൽ 271 മത്സരാർത്ഥികളും അറ്റ്ലറ്റിക്സ് ഇനത്തിൽ 39 വിഭാഗത്തില്‍ 165 മത്സരാർത്ഥികളും , ആർട്ട്സ് ഇനത്തിൽ 27 വിഭാഗത്തിൽ 121 മത്സരാർത്ഥികകളും കൂടി ആകെ 557 മത്സരാർത്ഥികൾ മെഗാ ഉത്സവത്തിൽ ആവേശപൂർവം പങ്കെടുത്തു .

error: Content is protected !!