ആൾ കേരള ലൈവ് സ്ട്രീം അസോസിയേഷൻ സെൻട്രൽ ഏരിയ കമ്മറ്റി നിലവിൽ വന്നു
ആൾ കേരള ലൈവ് സ്ട്രീം അസോസിയേഷൻ , തൃശ്ശൂർ,എറണാകുളം,ഇടുക്കി,ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് സെൻട്രൽ ഏരിയ കമ്മറ്റി നിലവിൽ വന്നു
2024 -25 വർഷത്തേക്കുള്ള പ്രഥമ AKLSA സെൻട്രൽ ഏരിയ കമ്മറ്റി ഏറ്റുമാനൂർ വ്യാപാരഭവനിൽ നടന്ന യോഗത്തിൽ നിലവിൽ വന്നു. പ്രദീപ് മുല്ലശേരി സ്വാഗതം പറഞ്ഞു. ഫൈസൽ നിലമ്പുർ അധ്യക്ഷൻ ആയി. സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് എം. ജെ കോട്ടയം ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
2024-25 വർഷത്തേക്ക് ഉള്ള പദ്ധതി പ്രഖ്യാപിച്ചു, അംഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യ്തു, സംഘടനയിൽ എല്ലാവരും ഒന്നിച്ചു നിലക്കാനും ഒന്നിച്ചു പ്രവർത്തിക്കാനും തീരുമാനം എടുത്തു. നിമ്മിസ് ക്യാമറസ് കോട്ടയം പ്രോഡക്ടസ് ഡെമോയും ക്ലാസും നൽകി, ഗ്രൂപ്പ് അംഗം കൂടി ആയ ബിബിൻ അങ്കമാലി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടി ഫോട്ടോ ഷെയറിങ് എങ്ങനെ എളുപ്പമാക്കാം എന്നും സ്കൂൾ പ്രോഗ്രാമുകൾ എങ്ങനെ ഗ്രൂപ്പിഫൈ എന്നു പേരിട്ട പുതിയ പ്രോഡക്റ്റ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.
തുടർന്ന് തെരഞ്ഞെടുപ്പ് നടത്തുകയും പ്രസിഡന്റ് ആയി ട്വിങ്കൾ പാലാ ജനറൽ സെക്രട്ടറി ആയി വര്ഗീസ് , ട്രഷറർ ആയി ജെയ്സൺ പുളിങ്കുന്ന് എന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് ലിനു ജോയി കുമളി , ജോയിൻ സെക്രട്ടറി – ബിബിൻ എറണാകുളം
എക്സ്യുക്യൂട്ടീവ് അംഗം ങ്ങൾ ആയി റിജോ തൃശൂർ ശിൽട്ടൻ കുന്നംകുളം, പ്രദീപ് കൊടുങ്ങല്ലൂർ, സജി ക്ലാസ്സിക്, നിബിൻ എറണാകുളം, സ്റ്റാൻലി ആലപ്പുഴ, തോമസ് കുര്യൻ ആലപ്പുഴ,ഗൗതം പ്രേംജി ഇടുക്കി എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിന് ട്വിങ്കൾ നന്ദി പറഞ്ഞു.