കേരള ഫോറസ്റ്റ് അമൻഡ്മെന്റ് ബിൽ 2024 ജനദ്രോഹപരം, പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികൾ ; ഇൻഫാം
കേരള വനംവകുപ്പ് പുതുതായി 2024 നവംബർ ഒന്നിന് കേരള ഗസറ്റിൽ ആധികാരികമായി പ്രസിദ്ധീകരിച്ച കേരള വനംവകുപ്പിന്റെ അമൻഡ്മെന്റ് ബിൽ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . ഇൻഫാം ദേശീയ എക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
1961 ലെ കേരള ഫോറസ്റ്റ് ആക്ടിൽ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇത് രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. യാതൊരു ഉപാധിയും കൂടാതെ ഒരാളെ അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കുവാനുള്ള അധികാരം നല്കുന്ന ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 52ലും 63ലും ആണ് പ്രധാനമായും പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളായി രംഗത്തിറങ്ങുമെന്ന് ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് പറഞ്ഞു.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ മാത്യു മാമ്പറമ്പില്‍, ജോയി തെങ്ങുംകുടി, സി.യു. ജോണ്‍, ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.