വൈദ്യുതി ചാർജ് വർദ്ധന ; ഐ എൻ ടി യു സി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളി : സാധാരണക്കാരായ ജനങ്ങളിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാറക്കയത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ ബി സബ് ഡിവിഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് റസിലി തേനമ്മാക്കൽ അധ്യക്ഷത വഹിച്ചു.

കേരളത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടായിരിക്കെ വൈദ്യുതി വില കൂട്ടിയത് അദാനി ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികൾക്ക് കോടികളുടെ ലാഭമുണ്ടാക്കാനുള്ള നടപടിയാണെന്നും ഇതിന്റെ പിന്നിൽ വലിയ അഴിമതി നടന്നതായും പ്രതിഷേധ ധർണ്ണ ഉദ്ഘടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അജ്മൽ പാറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ ടി യു സി മണ്ഡലം ഭാരവാഹികളായ സുനിൽ ജേക്കബ് മാന്തറയിൽ, റസിലി ആനിതോട്ടം, ജോമോൻ മറ്റത്തിൽ ,നൗഷാദ് കാവുങ്കൽ ,രാജു വാളാച്ചിറ,കണ്ണൻ കുറ്റിക്കാട്ടിൽ,ടിജോ പനച്ചേപ്പള്ളി, രാജു അഞ്ചലിപ്പ, സജിയപ്പൻ പട്ടിമറ്റം,സിബി കടന്തോട്, ടോമി തമ്പലക്കാട്, സോബിൻ അഞ്ചലിപ്പ, നവാസ് ആനിത്തോട്ടം,ഷമീർ മണ്ണാറക്കയം,കുഞ്ഞുമോൻ പുളിന്തറ,ഷഹാസ് പുല്ലാടൻ,കൊച്ചുമോൻ കറിപ്ലാവ്,തൻസീബ് വില്ലണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!