സമൂഹ നന്മയും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അസോവ ലക്ഷ്യമാക്കണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സന്തോഷവും ലക്ഷ്യമാക്കി പകൽവീട് പോലുള്ള പദ്ധതികളുമായി അസോവ മുന്നിട്ടിറങ്ങണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . അസോവയുടെ വാര്‍ഷിക സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു പന്തിരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ഡൊമിനിക് അയലൂപറമ്പില്‍, ഫാ.തോമസ് വാളന്മനാല്‍, അഡ്വ.ബോബന്‍ മണ്ണാറാത്ത്, ജോയി ജോസഫ്, പ്രൊഫ.ജോര്‍ജ് ജോസഫ്, പ്രൊഫ.കെ.ഒ.ജോണ്‍, സണ്ണി വെട്ടം, എ.സി.ഫ്രാന്‍സിസ്, പ്രൊഫ.ഫിലോമിന ജോസഫ് എന്നിവര്‍ സംസാരിച്ചു.