കാട്ടുപന്നി റോഡിന് കുറുകെ ചാടി : തീർത്ഥാടക വാഹനം തോട്ടിലേക്ക് തല കീഴായി മറിഞ്ഞു
മുക്കുട്ടുതറ : കാര്‍ തോട്ടിലേയ്ക്ക് തല കീഴായി മറിഞ്ഞ് മൂന്ന് അയ്യപ്പഭക്തര്‍ക്ക് പരിക്ക്. കാട്ടുപന്നി റോഡിൽ കുറുകെ ചാടിയത് മൂലം നിയന്ത്രണം തെറ്റി അപകടമുണ്ടായതാണെന്ന് ഡ്രൈവർ പറഞ്ഞു . അതേസമയം ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിയത് മൂലമാണ് അപകടമെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറയുന്നു.
ശബരിമലയില്‍ നിന്നും ദര്‍ശനത്തിന് വന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയിൽ മുക്കൂട്ടുതറ 35 ൽ പെട്രോള്‍ പമ്പിന്റെ സമീപം വെച്ചാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പഭക്തരും ബാംഗ്ലൂര്‍ സ്വദേശികളുമായ മണികണ്ഠന്‍, ശ്രീകാന്തന്‍, തൃപ്പണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റോഡരികിലെ മൺകൂന ഇടിച്ചു തെറിപ്പിച്ചു തല കീഴായി തോട്ടിൽ മറിഞ്ഞ നിലയിലായിരുന്ന കാറിൽ നിന്നും യാത്രക്കാരെ പുറത്തെടുക്കാൻ ചില്ല് പൊട്ടിക്കേണ്ടി വന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തി വാഹനം ഉയർത്തി മാറ്റിയത്.