പ്രമുഖ കോൺഗ്രസ് നേതാവ് ജോസഫ് കുഞ്ഞ് സാർ ഓർമ്മയായി
കാഞ്ഞിരപ്പള്ളി : ഒരു തലമുറയുടെ ആവേശവും പ്രചോദനവുമായിരുന്ന നെടുംങ്കുന്നം പുതിയാപറമ്പിൽ അഡ്വ. പി.ജെ. ജോസഫ് കുഞ്ഞ് (99) നിര്യാതനായി. . തലമുതിർന്ന കോൺഗ്രസ് നേതാവ്, വിമോചന സമര പോരാളി, പാറത്തോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ സാറിനുണ്ട്.
ഉമ്മൻ ചാണ്ടി ഉൾപ്പടെ ഒട്ടനവധി നേതാക്കൻമാർ കെ എസ് യു വിലേക്ക് കടന്നുവന്നത് ജോസഫു കുഞ്ഞ് സാറിന്റെ കൈപിടിച്ചാണ്. ഉമ്മൻ ചാണ്ടിക്ക് കെ എസ് യു അംഗത്വം നൽകിയത് ജോസഫ് കുഞ്ഞ് സാറാണ്.
പരേതൻ ചങ്ങനാശ്ശേരി ബാറിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ, നെടുങ്കുന്നം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻന്റ്, വാഴൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് , കോട്ടയം ഡി.സി.സി പ്രസിഡന്റ്, കെ. പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ഡെമോക്രാറ്റ് പത്രത്തിന്റെ പത്രാധിപർ, റബ്ബർ ബോർഡ് മെമ്പർ, മിൽക്ക് സപ്ലൈസ് യൂണിയൻ പ്രസി ഡന്റ്, കറുകച്ചാൽ റബ്ബാർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് , പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് , കോട്ടയം ഡിസ്ട്രിക് ബാങ്ക് വൈസ് പ്രസിഡന്റായി 15 വർഷം, കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊടിമറ്റം ആനക്കല്ല് റോഡിന്റെ സ്ഥലം ഏറ്റ് എടുത്ത് പണിപൂർത്തിയാക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. സ്വാതന്ത്ര്യ സമരകാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
സംസ്ക്കാരം 19.12.2024 വ്യാഴം 3 പി.എം.ന് പൊടിമറ്റ ത്തുള്ള വസതിയിൽ അരംഭിച്ച് തുടർന്ന് സെൻ്റ് മേരീസ് പള്ളിയിലെ കുടുബകല്ലറയിൽ.
ഭാര്യ പരേതയായ റോസമ്മ (റിട്ട. പ്രഫസർ. സെന്റ് ജോസഫ് കോളേജ് ആലപ്പുഴ) പൊടിമറ്റം കരിപ്പാപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ ജ്യോതിഷ് ജോസഫ് പൊൻകുന്നം ബാറിലെ അഭിഭാഷകനാണ്. മരുമകൾ സ്മിത ഓടതെക്കേൽ ഫോർട്ടുകൊച്ചി (ടീച്ചർ സെന്റ്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല്. കൊച്ചുമക്കൾ റോസ്‌മരിയ ജോസഫ്, ജോ ജോസഫ്, വിക്‌ടർ ജോസഫ്.
ഫാ. ചാക്കോ പുതിയാപറമ്പിൽ, ഫാ. ജോസ് പുതിയാപറമ്പിൽ, അലോഷ്യസ് പുതിയാപറമ്പിൽ, ഫാ. ടോജി പുതിയാപറമ്പിൽ എന്നിവർ സഹോദര പുത്രന്മാരാണ്.