കരുതലും കൈത്താങ്ങും പദ്ധതിയുടെ കോട്ടയം ജില്ലയിലെ അദാലത്തുകൾ കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു .
കാഞ്ഞിരപ്പള്ളി : കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 5 താലൂക്കുകളിൽ നടത്തിയ അദാലത്തുകളിൽ ആകെ ലഭിച്ചത് 1675 പരാതികൾ. ഇതിൽ 537 എണ്ണം അദാലത്തിൽ വച്ചുതന്നെ തീർപ്പാക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ബാക്കി പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കുമെന്നും പരാതി നൽകിയവർക്ക് 15 ദിവസത്തിനകം മറുപടി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ അവസാന താലൂക്ക്തല അദാലത്ത് കാഞ്ഞിരപ്പള്ളിയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാട നം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് തല അദാലത്തിൽ ലഭിച്ച 288 പരാതികളിൽ 138 അപേക്ഷകൾ തീർപ്പാക്കി. മറ്റു പരാതികൾ 15 ദി വസത്തിനകം തീർപ്പാക്കി അപേക്ഷകനെ അറിയിക്കാനും നിർദേശിച്ചു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ കലക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, പഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, കെ.എ.സി യാദ്, സബ് കലക്ടർ ഡി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷൻ മുതൽ ജനറൽ ആശുപത്രി പടിവരെയുള്ള അനധികൃത കൈയ്യേറ്റങ്ങൾ ഒഴിവാക്കുവാൻ മന്ത്രി വി. എൻ വാസവൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. 2008 ൽ പേട്ട കവലയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ലൈറ്റുകൾ പുന:ക്രമീകരിച്ച് പ്രവർത്തിപ്പിക്കുവാനും നഗരപ്രദേശത്തെ ദിനംപ്രതിയുള്ള അപകടങ്ങൾ ഒഴിവാക്കുവാനും മന്ത്രി നിർദ്ദേശം നൽകി.വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ താലൂക് ജനകീയ അദാലത്തിൽ നൽകിയ പരാതിയെ തുടർന്നാണു അദാലത്തിൽ പരാതി സ്വീകരിച്ച മന്ത്രി വി എൻ വാസവൻ ഈ നിർദ്ദേശം നൽകിയത്.
ഐഷാ പള്ളി കടവിലെ മണ്ണും മാലിന്യവും നീക്കംചെയ്യും
കാഞ്ഞിരപ്പള്ളി : ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈൽ ഐഷാ പളളിക്കു പിന്നിലെ ചിറ്റാർപുഴയിലെ കല്ല്യം മണ്ണും ചെളിയും എത്രയും വേഗം നീക്കം ചെയ്യുവാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി.ഐഷാ പള്ളി ജമാ അത്ത് പരിപാലന സമിതി ഭാരവാഹികളായ മൻസൂർ നെല്ലിമല പുതുപറമ്പിൽ, സഫറുള്ള പാറയ്ക്കൽ, അഡ്വ.ഷാനു കാസീം എന്നിവരാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
സോജുവിനു താൽക്കാലിക ജോലി
എല്ല് ഒടിയുന്ന അസുഖം ജന്മനാ លាន (osteogenisis imperfecta) സോജു തോമസിന് അക്ഷയ സെന്ററിൽ ജോലി നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. വൈക ല്യത്തെ അതിജീവിച്ച് എംകോം വരെ പഠിച്ചു വിജയിച്ച പാറ ത്തോട് താന്നിക്കപ്പാറ സോജു തോമസ് (23) ഒരു ജോലിയെന്ന ആവശ്യവുമായാണു അദാലത്തി ലെത്തിയത്. കാലുകൾ ശോഷി ച്ചു നടക്കാൻ കഴിയാത്ത സോജു വിനെ അമ്മ സോളി എടുത്തു കൊണ്ടാണ് വന്നത്.
അഖിലിന് ലാപ്ടോപ്
. ദ്വിവത്സര കംപ്യൂട്ടർ കോഴ്സ് വിദ്യാർഥിയായ പൊന്തൻപുഴ മുക്കട കുളക്കുറ്റിയിൽ കെ.ആർ. അഖിൽ പഠനാവശ്യത്തിനു ലാപ്- ടോപ് നൽകാൻ അദാലത്തിൽ നിർദേശം. ഭിന്നശേഷിക്കാരനായ അഖിലിന്റെ ആവശ്യം പരിഗണിച്ച മന്ത്രി വി.എൻ. വാസവൻ പട്ടികജാതി വിദ്യാർഥികളുടെ ഉന്നമ *നത്തിനായി പ്രത്യേക പദ്ധതി റിവിഷനിലൂടെ നടപ്പാക്കി ലാപ്പ്ടോപ്പ് അനുവദിക്കാൻ മണിമല * പഞ്ചായത്ത് സെക്രട്ടറിക്കും തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും നിർദേശം നൽകി.
മന്ത്രിയുടെ ശകാരം
വീടു നിർമിച്ച് ഒരു വർഷമായി ” ട്ടും നിസ്സാരകാര്യങ്ങൾക്കു കെട്ടിട “ നമ്പർ നൽകാതെയും പെർമിറ്റ് റദ്ദാക്കുകയും ചെയ്ത മണിമല പഞ്ചായത്തിലെ ഉദ്യോഗസ്ഥർ “ ക്കു മന്ത്രിയുടെ ശകാരം.
മണിമല പഞ്ചായത്തിലെ കറിക്കാട്ടൂരിൽ വീടു നിർമിച്ച അധ്യാപകൻ വടക്കേമുറിയിൽ മനോജ് ചാക്കോ യാണ് അദാലത്തിൽ പരാതിയുമായി എത്തിയത്. വീട് നിർമാണത്തിനു മുന്നോടിയായി പഞ്ചായത്തിൽ സമർപ്പിച്ച രേഖകളിൽ സ്ഥലത്തിന്റെ സർവേ നമ്പർ മാറിപ്പോയതിനാലാണ് കെട്ടിട നമ്പർ നൽകാതിരുന്നതെന്നാണ് മനോജ് ചാക്കോയുടെ പരാതി. രേഖകൾ ഹാജരാക്കിയപ്പോൾ മാറിപ്പോയതാണെന്നും ഇതു പരിശോധിക്കാതെ കെട്ടിട ഉടമ യുടെ ഭാഗം പോലും കേൾക്കാതെ പെർമിറ്റ് റദ്ദ് ചെയ്ത നടപടിയിലാണ് മന്ത്രി ക്ഷുഭിതനായത്. പരിഹരിക്കാവുന്ന പ്രശ്നമായിട്ടും ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെ ന്ന് മന്ത്രി പറഞ്ഞു.
15 ലക്ഷം അനുവദിച്ചു
• ആനക്കല്ല് ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധ തിക്കു 15 ലക്ഷം രൂപ അനുവദിച്ചു
കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡിലെ ആനക്കല്ല് ജംക്ഷനിൽ മഴക്കാലത്ത് വെള്ളം കയ റുന്നത് പതിവാണ്. ഇതിനു പരിഹാരം കാണാൻ സമീപത്തെ ചിറ്റാർപുഴയുടെ കൈത്തോട്ടിലെ മണ്ണും ചെളിയും നീക്കി, ആഴം വർധിപ്പിക്കുന്ന പദ്ധതിക്കാണ് മന്ത്രി റോഷി അഗസ്റ്റിൻ 15 ലക്ഷം രൂപ അനുവദിച്ചത്. പഞ്ചായത്തംഗം ബിജു ചക്കാലയുടെ നേതൃത്വത്തിൽ നാട്ടുകാർ അദാലത്തിൽ പരാതി നൽകിയത്.