കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇരട്ട കൊലപാതകം : പ്രതി കുറ്റക്കാരനെന്ന് കോടതി..ശിക്ഷ നാളെ വിധിക്കും..

കാഞ്ഞിരപ്പള്ളി :സ്വത്തുതർക്കത്തെ ത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി
കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ  ( പാപ്പൻ 52) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി .ശിക്ഷ നാളെ വിധിക്കും..

ഐപിസി 302, 449, 506 – (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രതിക്കെതിരെ ചുമത്തിയത് കൊലപാതകം, വീട്ടിൽ അതിക്രമിച്ച കടക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ

കോട്ടയം അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസർ മുൻപാകെ 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണകഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായത്. 2022 മാർച്ച് 7നാണ്
കേസിന് ആസ്പദമായ സംഭവം നടന്നത്.

സ്വത്തുതർക്കത്തെത്തുടർന്നു കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെയും മാതൃസ ഹോദരനായ മാത്യു സ്കറിയ യെയും വെടിവച്ചു കൊലപ്പെടു ത്തിയെന്നാണ് കേസ്.

രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപ്രതിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്. 278 പ്രമാണങ്ങളും
വെടിവയ്ക്കാൻ ഉപയോഗിച്ച വി ദേശനിർമിത റിവോൾവറും ഉൾ പ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി.

ഹൈദരാബാദ് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോ റട്ടറിയിലെ അസിസ്റ്റന്റ് ഡയറ ക്ടർ ബാലിസ്റ്റിക് എക്സ്പർട്ട് എസ്.എസ്.മൂർത്തി കോടതി മുൻപാകെ നേരിട്ടു ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നൽകി. ഇതിനിടെ, പ്രതി ജോർജ് കുര്യൻ
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാ പേക്ഷകൾ തള്ളിയിരുന്നു.

ക്രിസ്മസ് അവധിക്കു മുൻപ് വിചാരണ പൂർത്തിയാക്കണമെ ന്നും ഹൈക്കോടതി നിർദേശിച്ചി രുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂ ട്ടർ അഡ്വ.സി.എസ്.അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.

error: Content is protected !!