നിർത്തിയിട്ടിരുന്ന ലോറിക് പിന്നിൽ കാറിടിച്ച് അഞ്ചു തീർത്ഥാടകർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി : ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ അഞ്ചുപേർക്ക് പരുക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ഓടു കൂടിയായിരുന്നു അപകടം.
ആന്ധ്രാപ്രദേശ് സ്വദേശികളായ തീർത്ഥാടകർക്കാണ് പരുക്കേറ്റത്. പ്രകാശം ജില്ലയിൽ താമസക്കാരായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിന്റെ മകൾ ലക്ഷ്മി റിഷിത (11) എന്നിവർക്കാണ് പരുക്കേറ്റത്.ഇതിൽ ഗുരുതരമായി പരുക്കേറ്റ ശ്രീമൻ നാരായണ, മണികണ്ഠൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കാഞ്ഞിരപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.