ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി
കാഞ്ഞിരപ്പള്ളി : ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷനും സംയുക്തമായി ക്രിസ്മസ് ആഘോഷം നടത്തി. കാഞ്ഞിരപ്പള്ളി നല്ലയിടയൻ ആശ്രമത്തിൽ നടത്തിയ ആഘോഷത്തിൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോളി ജെയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടി സെക്രട്ടറി പ്രവീൺ കുമാർ ജി പരിപാടി ഉദ്ഘാടനം ചെയ്‌തു. പാനൽ ലോയേഴ്സ് അഡ്വ സാജൻ കുന്നത്ത്, അഡ്വ ഡി മുരളീധർ, , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റൻ തുടങ്ങിയവർ പ്രസംഗിച്ചു. നല്ലിടയൻ ആശ്രമത്തിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.