പാതയോര ശുചീകരണം നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി – എരുമേലി ശബരി പാതയിൽ ഇരുപത്താറാം മൈൽ മേരി ക്യൂൻസ് ആശുപത്രിക്കും ഒന്നാം മൈലിനുമിടയിലുള്ള മാലിന്യ കൂമ്പാരമായിരുന്ന പാതയോരം സെന്റ് ഡൊമനിക്സ് കോളേജ് NSS അവധിക്കാല ക്യാമ്പിന്റെ ഭാഗമായി വൃത്തിയാക്കൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ.പി.ഷാനവാസ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.കെ.ശശികുമാർ അദ്ധ്യക്ഷനായിരുന്നു. വാർഡു മെമ്പർ സിന്ധു മോഹൻ ,ഷഫീഖ് ഷംസുദ്ദീൻ പി കെ.ഷാജി. കോർഡിനേറ്റർമാരായ ജോജി സാർ, ജിനു ടീച്ചർ വിദ്യാർഥി പ്രതിനിധികൾ ഭാഗ്യ ലക്ഷ്മി, അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!