ഷംസുദീൻ ചികിത്സാ സഹായ നിധി: നാലു മണിക്കൂർ കൊണ്ട് 35 ലക്ഷം രൂപ സമാഹരിച്ചു

കാഞ്ഞിരപ്പള്ളി : ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക്, മുൻ നിശ്ചയപ്രകാരം നാലു മണിക്കൂർ കൊണ്ട് 35 ലക്ഷം രുപ സമാഹരിച്ചു. ,

കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് ഷംസുദീൻ (38) ന്റെ വൃക്ക മാറ്റിവെയ്ക്കുന്നതിനു വേണ്ടിയാണ് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടേയും നേതൃത്വത്തിലായിരുന്നു ചികിൽസാ സഹായ നിധിശേഖരണം. 150 ലേറെ വാളണ്ടിയർമാർ വിടുകളിലെത്തിയാണു് ഫണ്ട് ശേഖരിച്ചത്.

സ്വർണ്ണ മോതിരങ്ങൾ, കാൻസർ ചികിത്സയ്ക്കായി വെച്ചിരുന്ന പണം, കുടുക്കയിലെ സാമ്പാദ്യം തുടങ്ങിയവയുൾപ്പടെ ഫണ്ടുശേഖരണത്തിന് എത്തിയവർക്ക് നിരവധിപേർ ഉദാരമായി കൈമാറി .ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി എക്സ്പാറ്റിക് എന്ന സംഘടന 155000 രൂപ ചികിൽസാ നിധിയിലേക്ക് കൈമാറി.നിസാർ കല്ലുങ്കൽ , നിസാം പി കാസിം, സാദിഖ് ഇസ്മായിൽ, നജീബ് എന്നിവർ ചേർന്ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കലിന് കൈമാറി. സെക്രട്ടറി അൻസാരി വാവർ, ട്രഷറർ ടി എം ഷിബിലി കരൻറ്റ്സ് എന്നിവരങ്ങിയ സെൻട്രൽ ജമാ അത്ത് പരിപാലന സമിതിയംഗങ്ങൾ ധനശേഖരണത്തിന് നേതൃത്വം നൽകി.

error: Content is protected !!