നഷ്ടത്തിൽ ആയിരുന്ന പാറത്തോട് സഹകരണ ബാങ്ക്, പുതിയ ഭരണസമിതി വന്നതോടെ ലാഭത്തിലായെന്ന് ഭരണസമിതി അംഗങ്ങൾ : ലാഭവിഹിത വിതരണ ഉദ്‌ഘാടനം തിങ്കളാഴ്ച
കാഞ്ഞിരപ്പള്ളി : നഷ്ടത്തിൽ ആയിരുന്ന പാറത്തോട് സർവീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി വന്നതോടെ ലാഭത്തിലായെന്ന് ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . അംഗങ്ങൾക്ക് നൽകുന്ന ലാഭവിഹിത വിതരണം തിങ്കളാഴ്ച രാവിലെ പത്തിന് പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ ഉദ്‌ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡണ്ട് ജോർജ്കുട്ടി ആഗസ്തി കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിന് ലാഭത്തിൽ എത്തിയതോടെയാണ് അഞ്ചു ശതമാനം ലാഭവിഹിതം നൽകുവാൻ തീരുമാനിച്ചത്.ജനുവരി രണ്ടു മുതൽ ഫെബ്രുവരി 28 വരെ നവകേരളീയം പദ്ധതി പ്രകാരം കുടിശിഖ നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ബാങ്കിൽ നിന്നും ആറു ശതമാനം പലിശയ്ക്കു് കാർഷിക വായ്പ ലഭ്യമാക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു സബ്സിഡി ലഭിക്കും.
ബാങ്ക് പ്രസിഡണ്ട് ജോർജ്കുട്ടി ആഗസ്തി, വൈസ് പ്രസിഡണ്ട് ബിജോ കുറ്റുവേലി, സുബിൻ കല്ലുക്കുന്നേൽ, കെ പി സുജീലൻ, വിജയമ്മ വിജയലാൽ, സോഫി ജോസഫ്, ഷേർലി വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.