ഇൻഫാം അരുണാചൽ പ്രദേശിലും പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അരുണാചൽ പ്രദേശിൽ നിന്നുള്ള ഇൻഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇൻഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചൽ സംഘത്തിനെ തലപ്പാവണിയിച്ചു ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ സ്വീകരിച്ചു. അരുണാചൽ സംസ്ഥാന ഡയറക്ടർ ഫാ. സാജൻ വഴിപ്പറമ്പിൽ , പ്രസിഡന്റ് ഗോഡക് ടാലുക്, വൈസ് പ്രസിഡന്റ് ഹരി പച്ച, സെക്രട്ടറി കബക് റിജ, ജോയിന്റ് സെക്രട്ടറി ലുങ്കു അമയ, ട്രഷറര്‍ കബക് അക തുടങ്ങിയവരടങ്ങുന്ന സംഘം അരുണാചലിലെ ഇന്ഫാമിന്റെ ഭാവി പ്രവർത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ അരുണാചലില്‍ ഊജിതമാക്കാനും കൂടുതല്‍ മെംബഷിപ്പുകള്‍ വിതരണം ചെയ്ത് കര്‍ഷരെ ഇന്‍ഫാമിന്റെ കുടക്കീഴില്‍ അണിനിരത്താനും തീരുമാനിച്ചു. കര്‍ഷകര്‍ക്കു ഗുണം കിട്ടുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സംഘത്തിനു നിര്‍ദേശം നല്‍കി. രാജ്യത്തെ അര ഡസനോളം സംസ്ഥാനങ്ങളില്‍ ഇന്‍ഫാം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അരുണാചല്‍ പ്രദേശിലെ ഇന്‍ഫാം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്‍ശിച്ചപ്പോള്‍. അരുണാചല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. സാജന്‍ വഴിപ്പറമ്പില്‍, പ്രസിഡന്റ് ഗോഡക് ടാലുക്, വൈസ് പ്രസിഡന്റ് ഹരി പച്ച, സെക്രട്ടറി കബക് റിജ, ജോയിന്റ് സെക്രട്ടറി ലുങ്കു അമയ, ട്രഷറര്‍ കബക് അക തുടങ്ങിയവര്‍ സമീപം.
error: Content is protected !!