അപകടങ്ങൾ തുടർക്കഥയായ കണമല ഇറക്കത്തിൽ സുരക്ഷ കൂട്ടാൻ ബ്ലിംഗിംഗ് സ്റ്റഡുകൾ സ്ഥാപിച്ചു.
കണമല : ശബരിമല സീസണിൽ അപകടങ്ങൾ തുടർച്ചയായ അതീവ അപകട മേഖലയായ കണമല ഇറക്കത്തിലും അട്ടിവളവിലും ഹംപിലും റോഡിന്റെ ക്യാരിയേജ് വേയിലും രാത്രിയിൽ റോഡ് വ്യക്തമാക്കുന്ന സൗരോർജ്ജ ബ്ലിംഗിംഗ് സ്റ്റഡുകൾ (രാത്രിയിൽ മിന്നുന്നവ) മോട്ടോർ വാഹന വകുപ്പ് എരുമേലി സേഫ് സോണിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. രാത്രിയിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് അപകട മുന്നറിയിപ്പ് ഇതുവഴി ലഭ്യമാകും.
കോട്ടയം ആർടിഒ അജിത്കുമാർ, എൻഫോഴ്സ്മെൻ്റ് ആർടിഒ സി .ശാം, എംവിഐ ആശാകുമാർ എഎംവിഐ മാരായ സെബാസ്റ്റ്യൻ, സുനിൽ കുമാർ, ദേവീദാസൻ ഡ്രൈവർ റെജി എ സലാം എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്റ്റഡുകൾ സ്ഥാപിച്ചത്.
