എരുമേലി ചന്ദനക്കുടം : സുവനീർ പ്രകാശനം ചെയ്തു.
എരുമേലി : പത്തിന് സന്ധ്യയോടെ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന എരുമേലി ചന്ദനക്കുട ആഘോഷത്തിന്റെ സുവനീർ സപ്ലിമെന്റ് ചൊവ്വാഴ്ച വൈകുന്നേരം ജമാഅത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രകാശനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ആദ്യ പ്രതി നൽകി ഡിവൈഎസ്പി അനിൽകുമാർ പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ബിനോയ് ഇലവുങ്കൽ, ജമാഅത്ത് ഭാരവാഹികളും കമ്മറ്റി അംഗങ്ങളുമായ നാസർ പനച്ചി, മിഥുലാജ് പുത്തൻവീട്, സലിം കണ്ണങ്കര, നൗഷാദ് കുറുങ്കാട്ടിൽ, സലിം പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.