തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

വാഴൂർ :കൊടുങ്ങൂർ ടൗണിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചൊവ്വ രാവിലെ പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് കണ്ടെത്തിയത്.തുടർന്ന് പള്ളിക്കത്തോട് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി ശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് ഇവ മാറ്റി.

കണ്ടെത്തിയ അസ്ഥികളും, തലയോട്ടിയും മനുഷ്യ ശരീരമാണോ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടികളിലേയ്ക്ക് കടക്കും എന്നും പോലീസ് വ്യക്തമാക്കി.

error: Content is protected !!