നിയന്ത്രണം തെറ്റിയ കാർ മതിലിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങി.

മുക്കൂട്ടുതറ : നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് മതിലിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങി. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച മുക്കൂട്ടുതറ കൊല്ലമുള പലകക്കാവിൽ ആണ് അപകടം നടന്നത് .

ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം ഉയർന്നു പൊങ്ങിയ നിലയിലായിരുന്നു. വിവാഹം കഴിഞ്ഞു വന്ന സംഘം സഞ്ചരിച്ച കാർ ആണ് മതിലിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങി പിൻഭാഗം ഉയർന്ന നിലയിലായത്.

error: Content is protected !!