പിക്കപ്പ് വാൻ ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

എലിക്കുളം: നടന്നുപോകുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഴിഞ്ഞദിവസം എലിക്കുളം-തമ്പലക്കാട് റോഡിൽ അമ്പാടി ജങ്ഷനു സമീപം നിയന്ത്രണം വിട്ടുവന്ന പിക്കപ്പ് വാൻ ഇടിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വഞ്ചിമല കരിമലക്കുന്നേൽ രാരിച്ചൻ സെബാസ്റ്റ്യൻ(40) ആണ് മരിച്ചത്.

ഭാര്യ: ജോബിൻ, ഇടുക്കി കരിമ്പൻ വട്ടപ്പലം കുടുംബാംഗം. മക്കൾ: രേവതി(രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിനി, ബിഷപ്പ് വയലിൽ മെഡിക്കൽ കോളേജ്, മൂലമറ്റം), ജിബിൻ(10-ാം ക്ലാസ് വിദ്യാർഥി). സംസ്‌കാരം വെള്ളിയാഴ്ച മടുക്കക്കുന്ന് ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ നടന്നു .

തന്റെ വലതുവശത്തുകൂടി നടന്നുപോയ ഇദ്ദേഹത്തെ പിന്നിൽ നിന്നെത്തിയ വാൻ നിയന്ത്രണം വിട്ട് ദിശതെറ്റി വന്നിടിക്കുകയായിരുന്നു. റോഡരികിലെ മതിലിൽ ഇടിച്ചാണ് വണ്ടി നിന്നത്.

error: Content is protected !!