ഇളങ്ങുളത്ത് പള്ളിവേട്ട ഉത്സവം ശനിയാഴ്ച ; ആറാട്ട് ഞായറാഴ്ച ..

പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പളളിവേട്ട ഉത്സവം , ഞായറാഴ്ച ആറാട്ട്. ശനി രാവിലെ 7 ന് നവകം, 8 ന് വിഷ്ണുപൂജ, കാൽ കഴുകിച്ചൂട്ട് , ശ്രീഭൂതബലി. 9 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, തിരുമുമ്പിൽ വേലകളി – മഹാദേവ വേലകളി സംഘം ചിറക്കടവ്. രാത്രി 8.45 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ – ശ്രീകൃഷ്ണ ഭാരതം. രാത്രി 12 ന് ശേഷം പള്ളിനായാട്ട് , പള്ളിവേട്ട എഴുന്നള്ളത്ത്. നാദസ്വരം ആറന്മുള ജി.ശ്രീകുമാർ ആൻഡ് തിരുമല ശ്രീരംഗനാഥ്.

19ന് ആറാട്ട് ഉത്സവം. രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ 10 മുതൽ ഭക്തിഗാനസുധ – വാരിയേഴ്സ് വോയ്സ് പാലാ. വൈകിട്ട് 5 ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ടിനു പുറപ്പെടൽ. തുടർന്ന് വെള്ളാങ്കാവ് തീർത്ഥകടവിൽ തിരുവാറാട്ട്. രാത്രി 7 ന് ആറാട്ട് എതിരേല്പ് , മയൂര നൃത്തം – സതീഷ് ചന്ദ്രൻ ആർപ്പൂക്കര, പഞ്ചവാദ്യം ബാലാജി ഗുരുകുലം രാമപുരം, 7.30ന് കിഴക്കേ പന്തലിൽ ആറാട്ട് എഴുന്നള്ളത്ത്. പാണ്ടിമേളം – തൃപ്പൂണിത്തുറ ആർ.എൽ.വി. മഹേഷ് കുമാറിൻ്റെ പ്രമാണിത്തത്തിൽ ബാലാജി ഗുരുകുലത്തിലെ കലാകാരന്മാർ, തുടർന്ന് ദീപക്കാഴ്ച, ദീപാരാധന.

20 ന് മരുതുകാവിൽ ഉപക്ഷേത്രത്തിൽ ഉത്സവം. രാവിലെ പുഷ്പാഭിഷേകം, രാത്രി 9 ന് കുംഭകുട നൃത്തം – കേരള വണിക വൈശ്യ സംഘം 78 ഇളംങ്ങുളം , തിരുവരങ്ങിൽ വൈകിട്ട് 6 ന് തിരുവാതിര, 7ന് ഭരതനാട്യം, 7.30ന് രാഗാമൃതം – തലവടി കൃഷ്ണൻകുട്ടി മാസ്റ്ററും ശിഷ്യരും.

error: Content is protected !!